Connect with us

Eranakulam

കളമശ്ശേരിയിലെ അനധികൃത കൈമാറ്റം: കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികൾക്ക് കൈമാറി

ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി.

Published

|

Last Updated

കൊച്ചി | എറണാകുളം കളമശ്ശേരിയിൽ അനധികൃതമായി ദത്ത് നൽകിയെന്ന് ആരോപണമുയർന്ന കേസിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി. കുഞ്ഞിന്‍റെ താത്കാലിക സംരക്ഷണം എറ്റെടുക്കാൻ അനുവദിക്കണമെന്ന് കാണിച്ച് ദമ്പതികൾ നൽകിയ ഹരജിയെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി.

കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി സി ഡബ്ല്യു സിയെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിന്‍റെ അനധികൃത കൈമാറ്റ കേസിൽ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടുകയായിരുന്നു.

Latest