Connect with us

National

അനധികൃത ഇരുമ്പയിര് കടത്തുകേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ്

എംഎല്‍എ 44 കോടി രൂപ പിഴയടയ്ക്കുകയും വേണം.

Published

|

Last Updated

ബെംഗളൂരു | ഇരുമ്പയിര് കടത്തുകേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ.ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. എംഎല്‍എ 44 കോടി രൂപ പിഴയടയ്ക്കുകയും വേണം.

ആറ് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്.കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഈ ഏഴ് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ എംഎല്‍എ സ്ഥാനം നഷ്ടമായേക്കും.

2010ലാണ് കേസിനാസ്പദമായ സംഭവം.സതീഷ് കൃഷ്ണ സെയിലിന് ഒരു സ്വകാര്യ ഷിപ്പിംഗ് കമ്പനിയുണ്ടായിരുന്നു. ഈ കമ്പനി ഉപയോഗിച്ച് ഖനിയില്‍ നിന്ന് നിയമ വിരുദ്ധമായി 77.4 ലക്ഷം ടണ്‍ ഇരുമ്പയിര് ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. അന്ന് സതീഷ് സെയില്‍ എംഎല്‍എ ആയിരുന്നില്ല.

ഷിരൂരിലെ ഗംഗാവലി പുഴയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ സജീവമായിരുന്നു.