Connect with us

sand mining

അനധികൃത മണൽ ഖനനം: ബിഷപ്പിന് ജാമ്യം

താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയതിനാണ് ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും നാല് വൈദികരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ചെന്നൈ |  അനധികൃത മണല്‍ ഖനനക്കേസില്‍ മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം. തമിഴ്നാട് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വൈദികർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തേ ബിഷപ്പിൻ്റെ ജാമ്യാപേക്ഷ തിരുനെല്‍വേലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ടയിലെ ബിഷപ്പ് ആണ് സാമുവല്‍ മാര്‍ ഐറേനിയസ്. അംബാ സമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയില്‍ നിന്ന് മണല്‍ കടത്തിയതിനാണ് ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും നാല് വൈദികരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനല്‍വേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.

 

 

Latest