Connect with us

National

അനധികൃത ഖനന കേസ്; ഹരിയാനയില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ഇഡി റെയ്ഡ്

കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാര്‍, മുന്‍ ഐഎന്‍എല്‍ഡി എംഎല്‍എ ദില്‍ബാഗ് സിംഗ് എന്നിവരുടെ വസതികളിലാണ് ഇഡി പരിശോധന നടത്തുന്നത്.

Published

|

Last Updated

ചണ്ഡീഗഢ്| അനധികൃത ഖനന അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ഇഡി റെയ്ഡ്. കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാര്‍, മുന്‍ ഐഎന്‍എല്‍ഡി എംഎല്‍എ ദില്‍ബാഗ് സിംഗ് എന്നിവരുടെ വസതികളിലാണ് ഇഡി പരിശോധന നടത്തുന്നത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരമാണ് നടപടി. പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുകയാണ്. യമുന നഗറിലും സമീപ ജില്ലകളിലും അനധികൃത ഖനനം നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിയാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.