Connect with us

Kerala

ആനയുടെ പല്ല് അനധികൃതമായി കൈവശം വെച്ചു; രണ്ടുപേര്‍ പിടിയില്‍

ഇടമണ്‍ കൊല്ലം ഇടമണ്‍ ഉറുകുന്നിന് സമീപം തോട്ടിന്‍കരയില്‍ രാജന്‍കുഞ്ഞ് തമ്പി (49), തിരുവനന്തപുരം പോത്തന്‍കോട് പോയ്തൂര്‍കോണം മണ്ണറ മനുഭവനില്‍ എസ് മനോജ് (48) എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

റാന്നി | ആനയുടെ പല്ല് അനധികൃതമായി കൈവശം വെച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഇടമണ്‍ കൊല്ലം ഇടമണ്‍ ഉറുകുന്നിന് സമീപം തോട്ടിന്‍കരയില്‍ രാജന്‍കുഞ്ഞ് തമ്പി (49), തിരുവനന്തപുരം പോത്തന്‍കോട് പോയ്തൂര്‍കോണം മണ്ണറ മനുഭവനില്‍ എസ് മനോജ് (48) എന്നിവരാണ് പിടിയിലായത്.

സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രധാന പ്രതി ചെങ്ങന്നൂര്‍ ആല കോലത്തച്ചംപറമ്പില്‍ രാഹുല്‍ (28) അടക്കമുള്ള മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. റാന്നി ഡിവിഷനില്‍ കരികുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍പ്പെട്ട ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപം ഐ ടി ഐ ജംഗ്ഷന് അടുത്തുള്ള ആര്യാസ് ഗാര്‍ഡന്‍ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്.

നിയമവിരുദ്ധമായി ആനപ്പല്ല് കൈവശം വച്ച് വില്‍പന നടത്തുന്നു എന്ന് തിരുവനന്തപുരം വനം ഇന്റലിജന്‍സില്‍ നിന്നും രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കരികുളം വനം സ്റ്റേഷന്‍ അധികൃതര്‍ സ്ഥലത്ത് എത്തുകയായിരുന്നു. വന്യജീവി ഇനത്തില്‍പ്പെട്ട ആനപ്പല്ലും കടത്താന്‍ ഉപയോഗിച്ച വാഗണ്‍ ആര്‍ വാഹനവും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ റാന്നി കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest