Kerala
അനധികൃത സ്വത്ത്: ഇ പി ജയരാജനെതിരെ തത്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്
കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം മതി അന്വേഷണമെന്ന് തീരുമാനം
തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ തത്കാലം അന്വേഷണം വേണ്ടെന്ന് പാർട്ടി തീരുമാനം. വിഷയം ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ത്ക്കാലം വിവാദ വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്.
വിഷയത്തിൽ യോഗത്തിൽ വലിയ വിമർശനം ഉയർന്നതായാണ് വിവരം. എന്നാൽ തിടുക്കത്തിൽ അന്വേഷണം വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിച്ചത്. കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം മതി അന്വേഷണമെന്നാണ് തീരുമാനം.
ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇ പി ജയരാജൻ മാധ്യമങ്ങളോട് ഇതുസംബന്ധിച്ച് പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂഇയര്‍ എന്നു മാത്രമായിരന്നു ഇ പി ജയരാജന്റെ മറുപടി.
---- facebook comment plugin here -----