Connect with us

Kerala

വെള്ളറടയിലെ നിയമവിരുദ്ധ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ആദിവാസി വിഭാഗമായ കാണികള്‍ക്ക് പട്ടയം കൊടുത്ത ഭൂമിയിലാണ് അനധികൃതമായി ക്വാറി പ്രവര്‍ത്തിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വെള്ളറടയില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച ക്വാറി പൂട്ടിച്ചു. അസിസ്റ്റന്റ് തഹസില്‍ദാര്‍ സ്ഥലത്തെത്തിയാണ് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും കോടതി വിധി നടപ്പാക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ക്വാറി പൂട്ടിക്കാന്‍ നടപടിയെടുക്കാത്ത പോലീസിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് അസിസ്റ്റന്റ് തഹസില്‍ദാര്‍ വന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്.

ഈമാസം എട്ടിനായിരുന്നു വെള്ളറമടയിലെ ആദിവാസി ഭൂമിയിലെ പാറമടകള്‍ക്കെതിരെ സുപ്രീംകോടതി ഇടപെടലുണ്ടായത്. കേസുകള്‍ പെട്ടന്ന് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ആദിവാസി വിഭാഗമായ കാണികള്‍ക്ക് പട്ടയം കൊടുത്ത ഭൂമിയിലാണ് അനധികൃതമായി ക്വാറി പ്രവര്‍ത്തിച്ചത്. കേരളത്തിലെ ഭൂനിയമ പ്രകാരം ഇവിടെ ക്വാറി പ്രവര്‍ത്തനം നടത്താന്‍ അനുവാദമില്ല. നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് അനുകൂലമായ വിധി നാട്ടുകാര്‍ നേടിയെടുക്കുന്നത് .

Latest