Connect with us

Uae

അനധികൃത ഖുർആൻ പഠന ക്ലാസ്; 20 പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി

നിയമലംഘകർ കർശനമായ ശിക്ഷയും നിയമനടപടികളും നേരിടേണ്ടിവരും.

Published

|

Last Updated

അബൂദബി|ലൈസൻസ് ഇല്ലാതെ സോഷ്യൽ മീഡിയയിൽ ഖുർആൻ പഠന പരിപാടികൾ നടത്തിയ 20-ലധികം പ്ലാറ്റ്ഫോമുകൾക്കും വ്യക്തികൾക്കുമെതിരെ അധികൃതർ നടപടി സ്വീകരിച്ചു. ഓൺലൈനിലോ നേരിട്ടോ ആകട്ടെ, ഔദ്യോഗിക അനുമതിയില്ലാതെ ഖുർആൻ പഠിപ്പിക്കൽ, പ്രചാരണം തുടങ്ങിയ മതപരമായ പ്രവർത്തനങ്ങൾ യു എ ഇ നിയമങ്ങൾ കർശനമായി നിരോധിക്കുന്നതാണ്. ഇത്തരം നിയന്ത്രണങ്ങൾ മതവിദ്യാഭ്യാസത്തിന്റെ സമഗ്രതയും സാമൂഹിക സ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നുവെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ‌്സ്, സക്കാത്ത്, അതോറിറ്റി ചെയർമാൻ ഡോ. ഉമർ അൽ ദാരി പറഞ്ഞു.

നിയമലംഘകർ കർശനമായ ശിക്ഷയും നിയമനടപടികളും നേരിടേണ്ടിവരും. ദേശീയ സുരക്ഷയും പൊതുസുരക്ഷയും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് നടപടി. ദോഷകരമായ ആശയങ്ങൾ പടരാതിരിക്കാൻ പൊതുജനം ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി വിദഗ്ധ കേന്ദ്രങ്ങൾ, പള്ളികളിലെ പഠന ക്ലാസ്സുകൾ, റിമോട്ട് ഖുർആൻ വിദ്യാഭ്യാസത്തിനുള്ള സ്മാർട്ട് പ്ലാറ്റ്ഫോം എന്നിവ വഴി അതോറിറ്റി ഖുർആൻ പഠന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.