Connect with us

കോഴിക്കോട് മിഠായിത്തെരുവിനു സമീപം കിഡ്‌സണ്‍ കോര്‍ണറില്‍ വ്യാപാരികള്‍ നിര്‍മ്മിച്ച അനധികൃത കട മുറികള്‍ പൊളിച്ചുനീക്കി. കോര്‍പറേഷന്റെ നേതൃത്വത്തിലാണ് രാവിലെ 6 മണി മുതല്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയത്. താത്കാലിക നിര്‍മാണത്തിന് പകരം സ്ഥിരം നിര്‍മാണം നടത്തിയ 3 കടമുറികളാണ് പൊളിച്ചുനീക്കിയത്. പാര്‍ക്കിംഗ് പ്ലാസ നിര്‍മാണത്തിനായി സത്രം കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ച വ്യാപാരികളാണ് കിഡ്‌സണ്‍ കോര്‍ണറില്‍ കോര്‍പ്പറേഷന്റെ അനുമതിയോടെ കോംട്രസ്റ്റ് മതിലിനോട് ചേര്‍ന്ന റോഡരികില്‍ കടമുറികള്‍ നിര്‍മിച്ചത്.

വീഡിയോ കാണാം

Latest