Kozhikode
താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ക്ക് താഴ് വീഴുന്നു
പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് അയച്ച് ഡി ഇ ഒ; നടപടി ശഹബാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ

കോഴിക്കോട് | പഞ്ചായത്തി രാജ് ചട്ടങ്ങള്‍ പാലിക്കാത്ത ട്യൂഷന്‍ സെന്ററുകള്‍ അടിയന്തരമായി അടച്ചുപൂട്ടാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ച് ഡി ഇ ഒ. താമരശ്ശേരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ശഹബാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഡി ഇ ഒയുടെ നിര്‍ദേശം.
പല സ്ഥാപനങ്ങള്‍ക്കും നാഥനില്ലെന്നും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടു1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിര്‍ബന്ധിത രജിസ്‌ട്രേഷനും അംഗീകാരവുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെടുത്തി കൊണ്ടാണ് കത്തയച്ചിരിക്കുന്നത്. നിയമത്തിലെ സെക്ഷന്‍ 266 പ്രകാരം പഞ്ചായത്തിന്റെ മുന്‍കൂര്‍ രജിസ്‌ട്രേഷനും അനുമതിയും ഇല്ലാതെ ഒരു ട്യൂട്ടോറിയല്‍ സെന്ററും പ്രവര്‍ത്തിക്കാന്‍ പാടില്ല. കൂടാതെ, ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചുപൂട്ടലും പിഴയും ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സെക്ഷന്‍ 267 പഞ്ചായത്തിന് അധികാരം നല്‍കുന്നുവെന്നും കത്തില്‍ പറയുന്നു.
മുഹമ്മദ് ശഹബാസിന്റെ ദാരുണമായ മരണം ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ്. വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ ട്യൂട്ടോറിയല്‍ കേന്ദ്രങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൗമാരക്കാരായ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി ഈ സ്ഥാപനങ്ങള്‍ വിവിധ അനിയന്ത്രിതമായ രീതികള്‍ അവലംബിക്കുന്നുണ്ടെന്നും താമരശ്ശേരി ഡി ഇ ഒ യുടെ കത്തില്‍ പറയുന്നു.