National
അനധികൃത പണം: ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി
കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

ന്യൂഡൽഹി | ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന ആരോപണങ്ങൾക്കിടെ, ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മയെ അദ്ദേഹത്തിൻ്റെ മാതൃ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
ഹോളി രാത്രിയിൽ ജസ്റ്റിസ് വർമ്മയുടെ വസതിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് പണം കണ്ടെത്തിയെന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീം കോടതി കൊളീജിയം ഉത്തരവിട്ടിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായാണ് ഈ സ്ഥലം മാറ്റമെന്ന് സുപ്രീം കോടതി കൊളീജിയം ഈ ആഴ്ച ആദ്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----