Connect with us

Kerala

ദേഹാസ്വാസ്ഥ്യം: രാത്രി ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

Published

|

Last Updated

പാലക്കാട് | ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. ഉറക്കത്തിനിടയില്‍ ശ്വാസംതടസ്സം നേരിട്ട് നാജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി തൃശുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് നാജിലിനെ മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ചാലിശ്ശേരി എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥിയാണ് മുഹമ്മദ് നാജില്‍. സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം നാജില്‍ കാഴ്ചവെച്ചിരുന്നു.

Latest