Kottayam
ഐ എം എ കുമരകം അബൂദബി ഘടകം പ്രവര്‍ത്തനം ആരംഭിച്ചു
ഐ എം എ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു. ഘടകത്തിന്റെ പ്രസിഡന്റ് ആയി ഡോ. ബേനസീര്‍ ഹക്കിം സ്ഥാനം ഏറ്റെടുത്തു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) കുമരകം അബൂദബി ഘടകം, സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്യുന്നു.
അബൂദബി | ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) കുമരകം അബൂദബി ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ നിന്നുള്ള പ്രവാസി ഡോക്ടര്‍മാരായ 50 പേര്‍ തുടക്കത്തില്‍ തന്നെ അംഗങ്ങളായി ചേര്‍ന്നു എന്ന പ്രത്യേകതയോടെ നടന്ന ചടങ്ങ് ഐ എം എ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു. ഐ എം എ കുമരകം അബൂദബി ഘടകത്തിന്റെ പ്രസിഡന്റ് ആയി ഡോ. ബേനസീര്‍ ഹക്കിം സ്ഥാനം ഏറ്റെടുത്തു. ഡോ. വന്ദന വാമദേവന്‍ (ജനറല്‍ സെക്രട്ടറി), ഡോ. മഹേഷ് സി നായര്‍ (ട്രഷറര്‍), ലീന മേനോന്‍ (വൈസ് പ്രസിഡന്റ്), ഡോ. റോബിന്‍ കുരുവിള (സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം), ഡോ. ഡയാന ജോര്‍ജ് (സി എം ഇ കമ്മിറ്റി അംഗം) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഓവര്‍സീസ് ചെയര്‍മാന്‍ ഡോ. നൈജല്‍ കുര്യാക്കോസ്, കണ്‍വീനര്‍ ഡോ. അജി വര്‍ഗീസ് (ഒ ഇ സി ഐ എം എ കെ എസ് ബി) എന്നിവരും ഡോ. ശിവന്‍പിള്ള അഴകപ്പന്‍, ശിവരഞ്ജിനി അഴഗപ്പന്‍, ഡോ. ഡയാന ജോര്‍ജ്, ഡോ. പി കെ ഷാജി (പ്രസിഡന്റ്, ഐ എം എ ട്രാവന്‍കൂര്‍ ദുബൈ), ഡോ. അരുണ്‍ കുമാര്‍, ഡോ. പത്മനാഭന്‍, ഡോ. അയ്യപ്പന്‍, ഡോ. അനുപമ മാധവന്‍ പിള്ള എന്നിവരും പ്രസംഗിച്ചു.
കഴിയുന്നത്ര മലയാളികളായ എല്ലാ പ്രവാസി ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തിക്കാനാണ് ഈ ഘടകം ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡന്റ് ഡോ. ബേനസീര്‍ അഭിപ്രായപ്പെട്ടു.