Connect with us

Kerala

സിവിക് ചന്ദ്രനെതിരായ പരാതിയില്‍ ഉടന്‍ നടപടി വേണം; സംയുക്ത പ്രസ്താവനയുമായി എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും

സിവികിനെ അറസ്റ്റ് ചെയ്യണമെന്ന് എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

കോഴിക്കോട് | സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും. സിവികിനെ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എഴുത്തുകാരായ കെ കെ കൊച്ച്, സി എസ് ചന്ദ്രിക, സണ്ണി എം കപിക്കാട്, ടി ഡി രാമകൃഷ്ണന്‍, അശോകന്‍ ചരുവില്‍, പി കെ പോക്കര്‍, സംവിധായകന്‍ ജിയോ ബേബി, സാമൂഹിക പ്രവര്‍ത്തകരായ കെ അജിത, രേഖ രാജ്, അഡ്വ. ഹരീഷ് വാസുദേവന്‍, അഡ്വ. ആശ ഉണ്ണിത്താന്‍, സുജ സൂസന്‍ ജോര്‍ജ്, ശ്രീജ നെയ്യാറ്റിന്‍കര, ബിന്ദു അമ്മിണി, പുരുഷന്‍ ഏലൂര്‍ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.