Kerala
കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാരല്ല; ചിലര്‍ മനുഷ്യനേക്കാള്‍ പ്രാധാന്യം മൃഗങ്ങള്‍ക്ക് നല്‍കുന്നു: ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍
കുടിയേറ്റക്കാര്‍ നാടിന് നല്‍കുന്ന സംഭാവനകള്‍ എത്ര വലുതാണെന്നോര്‍ക്കണം
വയനാട് | മനുഷ്യനേക്കാള്‍ ചിലര്‍ മൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ഓശാന ഞായറിനോടനുബന്ധിച്ചു വയനാട്ടിലെ നടവയല്‍ ഹോളിക്രോസ് പള്ളിയില്‍ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ബിഷപ് ഇക്കാര്യം പറഞ്ഞത്
്ചിലര്‍ മനുഷ്യരേക്കാള്‍ കാട്ടുമൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയരിക്കുന്നു. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്കായി വിശുദ്ധ വാരത്തില്‍ സഭ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജീവിതം വഴി മുട്ടിയപ്പോള്‍ അന്നത്തെ രാജാക്കന്‍മാരുടേയും സര്‍ക്കാരിന്റേയും ഒക്കെ സഹായത്തോടെ നാട് വിട്ട് കയറിയവരാണ് കുടിയേറ്റക്കാര്‍. അവര്‍ കാട്ടുകള്ളന്‍മാരൊന്നുമല്ല. ഈ നാടിനെ പൊന്ന് വിളയിക്കുന്ന മനോഹരമായ പറുദീസയാക്കി മാറ്റുന്നവരാണ് അവര്‍. കുടിയേറ്റക്കാര്‍ നാടിന് നല്‍കുന്ന സംഭാവനകള്‍ എത്ര വലുതാണെന്നോര്‍ക്കണം. കുടിയേറ്റക്കാര്‍ വന്യമൃഗശല്യങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരങ്ങള്‍ വേണം. നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ട്. അവരെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു