National
കാമുകിക്കുവേണ്ടി പരീക്ഷ എഴുതാന്‍ ആള്‍മാറാട്ടം ; യുവാവ് പിടിയില്‍
വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഹാജരാക്കിയ യുവാവ് ബയോമെട്രിക് പരിശോധനയില്‍ അധികൃതര്‍ക്ക് മുന്നില്‍ പിടിക്കപ്പെടുകയായിരുന്നു.
ന്യൂഡല്‍ഹി | കാമുകിയ്ക്കുവേണ്ടി പരീക്ഷയെഴുതാന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷാകേന്ദ്രത്തിലെത്തിയ യുവാവ് പിടിക്കപ്പെട്ടു. ഫാസില്‍ക സ്വദേശി അംഗ്രേസ് സിങ്ങ് എന്ന യുവാവാവാണ് കാമുകി പരംജിത് കൗറിന് വേണ്ടി പെണ്‍വേഷം ധരിച്ച് പരീക്ഷ എഴുതാന്‍ എത്തിയത്. ജനുവരി ഏഴിന് പഞ്ചാബിലെ ഫരീദ്‌കോട്ടിലാണ് സംഭവം നടന്നത്.
ചുവന്ന വളകളും ബിന്ദിയും ലിപ്സ്റ്റികും ലേഡീസ് സ്യൂട്ടും ധരിച്ച് സ്ത്രീ വേഷത്തിലാണ് യുവാവ് പരീക്ഷാകേന്ദ്രത്തിലെത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഹാജരാക്കിയ യുവാവ് ബയോമെട്രിക് പരിശോധനയില്‍ അധികൃതര്‍ക്ക് മുന്നില്‍ പിടിക്കപ്പെടുകയായിരുന്നു. വിരലടയാളം പരിശോധിച്ചതോടെ പരീക്ഷ എഴുതേണ്ട പരംജിത് കൗര്‍ അല്ല പരീക്ഷാകേന്ദ്രത്തിലെത്തിയതെന്ന് അധികൃതര്‍ മനസ്സിലാക്കി. തട്ടിപ്പ് വെളിപ്പെട്ടതോടെ യുവാവിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് അധികൃതര്‍ .സംഭവത്തെ തുടര്‍ന്ന് പരംജിത് കൗറിനെ പരീക്ഷയില്‍ നിന്ന് വിലയ്ക്കുകയും ചെയ്തു.
ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, കോട്കപുരയിലെ ഡി.എ.വി. പബ്ലിക് സ്‌കൂളില്‍ നടത്തിയ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്‌സ് പരീക്ഷയിലാണ് കാമുകിയ്ക്ക് വേണ്ടി ് കാമുകന്‍ വേഷം മാറി വന്ന ആള്‍മാറാട്ടം നടത്തിയത്