Connect with us

Kerala

പിഎസ്‌സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം

ആള്‍മാറാട്ടം നടത്തിയ വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം| യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പിഎസ്‌സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം. ബുധനാഴ്ച പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ഹാള്‍ടിക്കറ്റ് പരിശോധന നടത്തിയപ്പോള്‍ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടുകയായിരുന്നു.

സംഭവത്തില്‍ ആള്‍മാറാട്ടം നടത്തിയ വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് അധികൃതര്‍ ആള്‍മാറാട്ടത്തിന് പൂജപ്പുര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ആളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.