Kerala
നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാര്‍ഥി പിടിയില്‍
ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു.

കോഴിക്കോട് | നാദാപുരത്ത് പരീക്ഷക്കിടെ ആള്‍മാറാട്ടം.പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കിടെയാണ് സംഭവം.
പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതാന്‍ എത്തിയത്.നാദാപുരം കടമേരി ആര്‍ എ സി എച്ച് എസ് എസിലാണ് സംഭവം.
ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് വിദ്യാര്‍ഥി പിടിക്കപ്പെട്ടത്.
---- facebook comment plugin here -----