Connect with us

National

പി എഫ് പെന്‍ഷന്‍ കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്

ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക

Published

|

Last Updated

ന്യൂഡല്‍ഹി |  പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിക്കുന്നതാണ് വിധി.

ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്‍കിയ ഹരജികളാണ് ഇന്ന് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുന്നത്. കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം അപ്പീലില്‍ വാദം കേട്ടിരുന്നു. ആഗസ്റ്റ് 11 ന് വാദം പൂര്‍ത്തിയായിരുന്നു. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാല്‍ വലിയ മാറ്റമാകും തൊഴില്‍രംഗത്തുണ്ടാകുകയെന്നാണ് കണക്കാക്കുന്നത്.