Connect with us

LDF

സുപ്രധാന എല്‍ ഡി എഫ് യോഗം ആരംഭിച്ചു

പി വി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വിശദീകരിക്കും

Published

|

Last Updated

തിരുവനന്തപുരം | നിര്‍ണായക എല്‍ ഡി എഫ് യോഗം എ കെ ജി സെന്ററില്‍ ആരംഭിച്ചു. ആര്‍ എസ് എസ് നേതാക്കളെ സന്ദര്‍ശിച്ച എ ഡി ജി പിയെ നിലനിര്‍ത്തുന്നതിനെതിരായ ശക്തമായ വികാരം ഘടകക്ഷികള്‍ യോഗത്തില്‍ ഉന്നയിക്കും. പി വി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വിശദീകരിക്കുമെന്നാണ് കരുതുന്നത്.

എ ഡി ജി പി യെ മാറ്റണമെന്ന് എന്‍ സി പിയും ആര്‍ ജെ ഡിയും പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എ ഡി ജി പിയെ നിലനിര്‍ത്തുന്നതിലുള്ള ശക്തമായ നിലപാട് സി പി ഐ ആവര്‍ത്തിക്കുകയാണ്. ആര്‍ എസ് എസിനെക്കുറിച്ചുള്ള സ്പീക്കറുടെ നിലപാടിലും ഘടക കക്ഷികള്‍ക്കു ശക്തമായ വിയോജിപ്പുണ്ട്. യോഗത്തിലാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നും അതിനു മുമ്പ് പരസ്യ പ്രസ്താവനക്കില്ലെന്നും പറഞ്ഞാണ് നേതാക്കള്‍ യോഗത്തിന് എത്തിയത്.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും യോഗത്തിനു മുമ്പു കൂടിക്കാഴ്ച നടത്തി. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ സി പി ഐ നിലപാട് ആവര്‍ത്തിക്കുകയാണ്.

Latest