Connect with us

PM security breach

ചുമത്തിയത് 200 രൂപ പിഴ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് മാത്രം; പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയില്‍ പഞ്ചാബ് ഡി ജി പിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഇന്ന് വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പഞ്ചാബ് പൊലീസ് കേസെടുത്തത് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണെന്ന് ആക്ഷേപം. 200 രൂപ പിഴ ചുമത്താനുള്ള വകുപ്പ് മാത്രമാണ് ചുമത്തിയത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതേത്തുടര്‍ന്ന് പഞ്ചാബ് ഡി ജിപിയോട് കേന്ദ്രം വിശദീകരണം ചോദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്. ഇന്ന് വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ നടപടി ഉണ്ടാവുമെന്നും ആഭ്യന്തര മന്ത്രാലയം ഡി ജി പിക്ക് അയച്ച കത്തില്‍ പറയുന്നു.

സംഭവത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തെളിവുകള്‍ സംരക്ഷിക്കാനും കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.

Latest