Connect with us

Eranakulam

മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു; ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതം

Published

|

Last Updated

കൊച്ചി | കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം. അലിയാര്‍ അറിയിച്ചു.

അതേസമയം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇന്ന് സ്കാനിംഗിന് വിധേയമാക്കി. ഹീമോഡയാലിസിസ് നടന്ന് വരികയാണ്.

ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും വി എം അലിയാർ അറിയിച്ചു.

Latest