Connect with us

cruelty against child

ക്രൂരമര്‍ദനമേറ്റ കുട്ടിയുടെ ആരോഗ്യത്തില്‍ പുരോഗതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ ഇന്ന് കുട്ടിയെ സന്ദര്‍ശിക്കും.

Published

|

Last Updated

കൊച്ചി | കാക്കനാട്ട് ശരീരമാസകലം പരുക്കുകളുമായി ആശുപത്രിയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് പുറത്താക്കിയ കുട്ടിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുത്തു. ഇതുവരെ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നും രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായതായും കോലഞ്ചേരി മെഡി.കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവി, എസ് എച്ച് ഒ, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരില്‍ നിന്ന് വിശദീകരണം തേടി. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ ഇന്ന് കുട്ടിയെ സന്ദര്‍ശിക്കും.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ കുട്ടിയുടെ മാതാവിന്റെ സഹോദരിയെയും പങ്കാളി ആന്റണി ടിജിനെയും പിടികൂടാനായിട്ടില്ല. കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് മാതാവും സഹോദിരയും പങ്കാളി ആന്റണിയും പറയുന്നത്.

---- facebook comment plugin here -----

Latest