Connect with us

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

കുട്ടിയ്ക്ക് ആരോഗ്യ വകുപ്പ് ജര്‍മനിയില്‍ നിന്ന് മില്‍ട്ടി ഫോസിന്‍ എന്ന മരുന്ന് എത്തിച്ച് നല്‍കിയിരുന്നു.

Published

|

Last Updated

കോഴിക്കോട്|അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 14കാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. തിക്കോടി സ്വദേശിയായ കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പനി, തലവേദന, ഛര്‍ദി എന്നീ രോഗലക്ഷണങ്ങള്‍ കുറഞ്ഞതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിയ്ക്ക് ആരോഗ്യ വകുപ്പ് ജര്‍മനിയില്‍ നിന്ന് മില്‍ട്ടി ഫോസിന്‍ എന്ന മരുന്ന് എത്തിച്ച് നല്‍കിയിരുന്നു. ഒരാഴ്ച മുമ്പാണ് രോഗലക്ഷണങ്ങളുമായി കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഒരാഴ്ച കഴിഞ്ഞുള്ള സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായാല്‍ കുട്ടി ആശുപത്രിവിടും.

തിക്കോടിയിലെ കാട്ടുകുളത്തില്‍ കുളിച്ച രണ്ട് കുട്ടികളാണ് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാല്‍ ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു. ലക്ഷണങ്ങള്‍ കണ്ട ഉടന്‍ ചികിത്സ ആരംഭിച്ചതും പ്രത്യേക മരുന്ന് ലഭ്യമാക്കിയതുമാണ് ആരോഗ്യനില മെച്ചപ്പെടാന്‍ സഹായിച്ചത്.

 

 

Latest