Connect with us

International

ഇംറാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

ഇംറാനെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

Published

|

Last Updated

ഇസ്‌ലാമാബാദ്| പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) ചെയര്‍മാനുമായ ഇംറാന്‍ ഖാന്റെ അറസ്റ്റ് ചെയ്ത പോലീസ് നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി.  ഇംറാനെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബന്തിയാല്‍, ജസ്റ്റിസുമാരായ മുഹമ്മദ് അലി മഷര്‍, അത്തര്‍ മിന്നല്ലാ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഇംറാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, അദ്ദേഹത്തെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ഇന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ പോലീസ് കോടതിയില്‍ ഹാജരാക്കി. കോടതി വളപ്പില്‍വെച്ച് രജിസ്ട്രാറുടെ അനുമതിയില്ലാതെ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി നടപടി.