International
ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍ ഹാജരായി
ഇന്നലെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞിരുന്ന ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഇമ്രാന്‍ഖാന്‍ കനത്ത സുരക്ഷയില്‍ കോടതിയിലെത്തിയത്.

ഇസ്ലാമാബാദ്| അല്‍ ഖാദിര്‍ അഴിമതിക്കേസില്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഇമ്രാന്‍ ഖാന്‍ ഹാജരായി. ഇന്നലെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞിരുന്ന ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഇമ്രാന്‍ഖാന്‍ കനത്ത സുരക്ഷയില്‍ കോടതിയിലെത്തിയത്.
ഇമ്രാന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ രണ്ടംഗബഞ്ചാണ് പരിഗണിക്കുന്നത്. ഇന്നുരാവിലെ തോഷഖാന കേസ് പരിഗണിച്ച ഹൈക്കോടതി കേസില്‍ ഇമ്രാനെതിരെയുള്ള നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ട്.
വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇമ്രാന്‍ഖാനെ കാത്തുനിന്ന അനുയായികള്‍ക്കിടയിലൂടെ പോലീസ് സംരക്ഷണം നല്‍കി കോടതിക്കുള്ളിലേക്ക് കയറ്റുകയായിരുന്നു.
---- facebook comment plugin here -----