Connect with us

National

2022ല്‍ രാജ്യത്ത് നടന്ന പ്രസവങ്ങളില്‍ 53 ശതമാനവും സിസേറിയന്‍;15ശതമാനമേ പാടുള്ളൂവെന്ന് ഡബ്ല്യുഎച്ച്ഒ

ആഗോളതലത്തിലും സിസേറിയനുകളുടെ എണ്ണം കൂടുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| 2022ല്‍ രാജ്യത്ത് നടന്ന പ്രസവങ്ങളില്‍ 53 ശതമാനവും സിസേറിയനെന്ന് റിപ്പോര്‍ട്ടുകള്‍. 15 ശതമാനം മാത്രമേ സിസേറിയന്‍ പാടുള്ളൂവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. സിസേറിയനുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ഇവ നിയന്ത്രിക്കാന്‍ കണക്കെടുപ്പും ബോധവത്കരണവും നടത്താനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ആഗോളതലത്തിലും സിസേറിയനുകളുടെ എണ്ണം കൂടുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2022-ല്‍ ഇന്ത്യയില്‍ 53 ശതമാനം സിസേറിയന്‍ നടന്നു. 2021ല്‍ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ ഇത് 47.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന ആകെ പ്രസവങ്ങളില്‍ 15 ശതമാനവും സിസേറിയനുകളാണ്. സ്വകാര്യമേഖലയില്‍ 38 ശതമാനവും സിസേറിയനുകളാണ്.
സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ ഏറ്റവുമധികം സിസേറിയനുകള്‍ നടക്കുന്നത് തെലങ്കാനയിലാണ്. ഇവിടെ 54.09 ശതമാനം സിസേറിയനുകള്‍ നടന്നിട്ടുണ്ട്. കണക്കനുസരിച്ച് കേരളം ആറാം സ്ഥാനത്താണ് -42.41 ശതമാനം. സ്വകാര്യമേഖലയില്‍ ഏറ്റവുംകൂടുതല്‍ സിസേറിയനുകള്‍ നടക്കുന്നത് അന്തമാന്‍ നിക്കോബാര്‍ (95.45), ത്രിപുര (93.72), പശ്ചിമബംഗാള്‍ (83.88), ഒഡിഷ (74.62) എന്നീ സംസ്ഥാനങ്ങളിലാണ്.

 

 

 

 

Latest