Connect with us

swapna revelation

ജനാധിപത്യത്തില്‍ സത്യം ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്: ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടിക്ക് ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയും പറ്റില്ല: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം എക്കാലത്തും മൂടിവക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എനിക്കെതിരെ ആരോപണം വന്നപ്പോള്‍ രാജി വക്കണമെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലി. തന്റെ ശൈലിയിലുള്ള പ്രതികരണം ഇതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതിനിടെ ഉമ്മന്‍ചാണ്ടിക്ക് ഒരു നീതിയും പിണറായി വിജയന് മറ്റൊരു നീതിയും പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിക്കെതിരായ ഒരു കേസില്‍ ആരോപണവിധേയയായ സ്ത്രീയില്‍ നിന്ന് പരാതി എഴുതി വാങ്ങി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സ്വപ്‌നയുടെ വെളിപ്പെടുത്തലിലും സി ബി ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം.

ഗൗരവതരമായ വിഷയത്തില്‍ നിയമനടപടികളും സമരപരിപാടികളും അടക്കമുള്ളവയെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest