Connect with us

National

ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെ ബഹുമാനിക്കണം; രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി.

Published

|

Last Updated

ജയ്പൂര്‍| ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആ ദിശയിലേക്ക് നീങ്ങണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പറഞ്ഞു.

ഇത് നടപ്പാക്കിയാല്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കൂടുതല്‍ ഊര്‍ജസ്വലതയോടെ രാജ്യത്തെ സേവിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തില്‍ നടന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ രാജ്യം ഒറ്റക്കെട്ടായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

Latest