Connect with us

National

ഭൂമിക്കും സൂര്യനും പുറമെ സെല്‍ഫിയും പകര്‍ത്തി; ആദിത്യ എല്‍ വണ്ണില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രോ

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 പറന്നുയര്‍ന്നത്

Published

|

Last Updated

ബെംഗളുരു |  ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യ പേടകമായ ആദിത്യ എല്‍ വണ്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഇസ്രോ. ഭൂമിയുടെയും സൂര്യന്റേയും ചിത്രങ്ങള്‍ക്ക് പുറമെ ഒരു സെല്‍ഫിയും ആദിത്യ എല്‍ 1 പകര്‍ത്തിയിട്ടുണട്്.

ആദിത്യ പകര്‍ത്തിയ സെല്‍ഫിയില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വിഇഎല്‍സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്പും (എസ് യു ഐ ടി) വ്യക്തമായി കാണാം. സൂര്യനെ കുറിച്ച് പഠിക്കാനായി ആദിത്യ എല്‍ വണ്ണില്‍ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ .

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 പറന്നുയര്‍ന്നത്. പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇപ്പോള്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ് പേടകം.

.ഇതിനോടകം രണ്ട് തവണാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും ഭ്രമണപഥം ഉയര്‍ത്തി. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തും. അതിന് ശേഷമാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക.നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.

 

Latest