Connect with us

Alappuzha

ആലപ്പുഴയിൽ എംപോക്സ് സംശയിച്ച് ഒരാൾ ചികിത്സയിൽ

എംപോക്സ് ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന 31കാരിക്ക് അസുഖമില്ലെന്ന് സ്ഥിരീകരിച്ചു.

Published

|

Last Updated

അമ്പലപ്പുഴ | എം പോക്സ് സംശയിച്ച് ആലപ്പുഴയില്‍ ഒരാൾ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിയെയാണ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

അതേസമയം, എംപോക്സ് ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന 31കാരിക്ക് അസുഖമില്ലെന്ന് സ്ഥിരീകരിച്ചു. ചിക്കൻപോക്സാണ് യുവതിയെ ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.

നേരത്തെ, ദുബൈയിൽ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും കേസാണിത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

Latest