Connect with us

Kerala

ആലപ്പുഴയില്‍ ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

രണ്ട് വര്‍ഷമായി വാടക വീട്ടില്‍ തനിച്ചാണ് ചന്ദ്രകുമാര്‍ താമസിച്ചിരുന്നത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ ഓട്ടോ ഡ്രൈവറെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വള്ളികുന്നം കടുവിനാല്‍ പറങ്കാമുട്ടില്‍ സ്വാതി നിവാസില്‍ ചന്ദ്രകുമാറാണ് മരിച്ചത്. 62 വയസായിരുന്നു.

രണ്ട് വര്‍ഷമായി വാടക വീട്ടില്‍ തനിച്ചാണ് ചന്ദ്രകുമാര്‍ താമസിച്ചിരുന്നത്.വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ ചന്ദ്രകുമാറിനെ ഓട്ടം പോകാന്‍ ഒരാള്‍ ഏല്‍പ്പിച്ചിരുന്നു. എത്താമെന്ന് പറഞ്ഞ സമയമായിട്ടും ചന്ദ്രകുമാര്‍ വരാതായതോടെ ഓട്ടം വിളിച്ചിരുന്ന ആള്‍ ഫോണില്‍ ചന്ദ്രകുമാറിനെ ബന്ധപ്പെട്ടു. പക്ഷെ ആളെ കിട്ടിയില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.  ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍  ചന്ദ്രകുമാറിനെ കത്തിക്കരിഞ്ഞ നിലയില്‍ കാണുന്നത്.തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

Latest