Connect with us

Kerala

ആലുവയില്‍ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി

തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ചാണ് ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.

Published

|

Last Updated

ആലുവ | ആലുവ നഗരമധ്യത്തില്‍ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.ആരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത് എന്നതില്‍ വ്യക്തതവന്നിട്ടില്ല.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ചാണ് ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഹോട്ടലില്‍ നിന്നും യുവാവ് ഭക്ഷണം കഴിച്ച് മടങ്ങുന്നതുവരെ കാത്തുനിന്ന പ്രതികള്‍ ബലമായി യുവാവിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ പോലീസ് സ്ഥലത്തെത്തിയത്. പ്രതികളെ പിടികൂടാന്‍ നഗരത്തിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Latest