National
അമൃത്സറില്‍ ബിഎസ്എഫ് ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തു
ഖാസയില്‍ സ്ഥിതി ചെയ്യുന്ന ബിഎസ്എഫ് ആസ്ഥാനത്തെ മെസ്സില്‍ 144 ബറ്റാലിയനിലെ സൈനികര്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം.

അമൃത്സര്‍ | പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ ബിഎസ്എഫ് (അതിര്‍ത്തി സുരക്ഷാ സേന) ആസ്ഥാനത്ത് ജവാന്‍ സഹപ്രവര്‍ത്തകരമായ നാല് സൈനികരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. 144 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ സത്യപ്പ എസ്‌കെയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇയാള്‍ സ്വയം വെടിവെച്ചു. പരുക്കേറ്റ ഇയാളെയും മറ്റൊരു ജവാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സത്യപ വഴിമധ്യേ മരിച്ചു. ഡ്യൂട്ടി സംബന്ധിച്ച തര്‍ക്കമാണ് വെടിവെപ്പിന് കാരണമെന്ന് പറയുന്നു.
ഖാസയില്‍ സ്ഥിതി ചെയ്യുന്ന ബിഎസ്എഫ് ആസ്ഥാനത്തെ മെസ്സില്‍ 144 ബറ്റാലിയനിലെ സൈനികര്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ സത്യപ്പ എസ് കെ രോഷാകുലനായി സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്യൂട്ടിയെച്ചൊല്ലി സത്യപ്പ ക്ഷുഭിതനായതായി റിപ്പോര്‍ട്ടുകളുണ്ട്. അവസാനം പിടിക്കപ്പെടുമെന്ന് ഭയന്ന് സത്യപ്പ സ്വയം വെടിവെക്കുകയായരിുന്നു.
പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.