National
ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എംഎസ് ബാബു പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷ വൈഎസ് ശര്‍മ്മിളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എംഎസ് ബാബു കോണ്‍ഗ്രസില്‍ ചേര്‍ന്നത്

തിരുപ്പതി | ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പുതലപ്പാട്ട് എംഎല്‍എ എംഎസ് ബാബുവാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷ വൈഎസ് ശര്‍മ്മിളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എംഎസ് ബാബു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പുതലപ്പാട്ട് മണ്ഡലത്തില്‍ ബാബു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും.
---- facebook comment plugin here -----