Connect with us

Ongoing News

അട്ടപ്പാടിയില്‍ കാട്ടാന വൃദ്ധനെ ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ രണ്ട് വര്‍ഷത്തിനിടെ പതിനെട്ട് പേർ ആനയുടെ ചവിട്ടേറ്റുമരിച്ചു

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം.  വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രംഗന്‍ (65) ആണ് മരിച്ചത്.

ഇന്നലെ  വൈകീട്ടോടെയാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള കശുമാങ്ങ തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയ സമയത്താണ് ആക്രമണം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. വൈകീട്ട് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ ആന ചവിട്ടിക്കൊന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അട്ടപ്പാടിയില്‍ രണ്ട് വര്‍ഷത്തിനിടെ ആന ചവിട്ടിക്കൊല്ലുന്ന പതിനെട്ടാമത്തെ  ആളാണ്.
കൊല്ലപ്പെട്ടവരില്‍ 16  പേരും ആദിവാസികളാണ്.