Connect with us

Kerala

അട്ടപ്പാടിയില്‍ കാട്ടാന വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു

ചുറ്റൂര്‍ മിനര്‍വ സ്വദേശി രഞ്ജിത്തിന്റെ വാഹനങ്ങളാണ് ഒറ്റയാന്‍ തകര്‍ത്തത്.

Published

|

Last Updated

അഗളി | പാലക്കാട് അട്ടപ്പാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും ബൈക്കും കാട്ടാന തകര്‍ത്തു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ചുറ്റൂര്‍ മിനര്‍വ സ്വദേശി രഞ്ജിത്തിന്റെ വാഹനങ്ങളാണ് ഒറ്റയാന്‍ തകര്‍ത്തത്. സമീപത്തെ വനത്തില്‍ നിന്ന് പുലര്‍ച്ചയോടെ ജനവാസമേഖലയില്‍ എത്തിയ ഒറ്റയാന്‍ വാഹനങ്ങള്‍ തകര്‍ത്തശേഷം അരമണിക്കൂറോളം കഴിഞ്ഞാണ് വീണ്ടും കാടുകയറിയത്.

Latest