Connect with us

Kerala

അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് തീപിടിച്ചു

കാറിലെ യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അഗളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

|

Last Updated

പാലക്കാട്| അട്ടപ്പാടിയില്‍ ഇന്നലെ രാത്രി കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്  മറിഞ്ഞ് തീപിടിച്ചു. മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടി ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. കാറിലെ യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അഗളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാര്‍ അട്ടപ്പാടി സ്വദേശിയുടേതാണ്. പ്രദേശവാസികളാണ് കാറില്‍ പടര്‍ന്ന തീ അണച്ചത്.
കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് പ്രദേശത്ത് വൈദ്യുതി തടസമുണ്ടായി.