Connect with us

bengal bjp

ബംഗാളില്‍ സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്ത ബി ജെ പി യോഗത്തില്‍ തമ്മില്‍ തല്ല്

യോഗത്തിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ദിലീപ് ഘോഷിനെതിരെ ആരോപണം ഇന്നയിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്

Published

|

Last Updated

കൊല്‍ക്കത്ത | സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന ബി ജെ പി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. കൊല്‍ക്കത്തയിലെ പശ്ചിം ബര്‍ധമാനിലെ കട്വയിലായിരുന്നു പ്രവര്‍ത്തകര്‍ ചേരികളായി തിരഞ്ഞ് തല്ലുണ്ടാക്കിയത്. സംസ്ഥാന പ്രസിഡന്റായ സുഗന്ധ മജുംദാറിന് പുറമെ മുതിര്‍ന്ന നേതാവ് ദിലീപ് ഘോഷും യോഗത്തിന് എത്തിയിരുന്നു.

യോഗത്തിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ദിലീപ് ഘോഷിനെതിരെ ആരോപണം ഇന്നയിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് ഏറെ നേരം നീണ്ടു നിന്ന സംഘര്‍ഷത്തെ ജില്ലാ നേതാക്കള്‍ ഇടപെട്ട് ശമിപ്പിക്കുകയായിരുന്നു.

എന്നാല്‍, യോഗത്തിലേക്ക് തൃണമൂല്‍ അണികള്‍ നുഴഞ്ഞ് കയറി സംഘര്‍ഷമുണ്ടാക്കുയായിരുന്നെന്നാണ് സുഗന്ധ മജുംദാറിന്റെ പ്രതികരണം. സംഭവത്തില്‍ ഏതെങ്കിലും ബി ജെ പി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും ബി ജെ പി പ്രസിഡന്റ് അറിയിച്ചു.

---- facebook comment plugin here -----

Latest