Connect with us

National

ബിഹാറില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ 40 ശതമാനത്തിലധികം പേര്‍ ദരിദ്രര്‍; ജാതി സെന്‍സസ് റിപ്പോര്‍ട്ട്

സംസ്ഥാനത്തെ 34.13 ശതമാനം ആളുകളുടെ മാസ വരുമാനം 6000 രൂപയോ അതില്‍ താഴെയോ ആണെന്നും ജാതി സെന്‍സസില്‍ കണ്ടെത്തി. 

Published

|

Last Updated

പട്‌ന| ബിഹാറില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ 40 ശതമാനത്തിലേറെ പേര്‍ ദരിദ്രര്‍. നിയമസഭയില്‍ അവതരിപ്പിച്ച ജാതി സെന്‍സസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസം ലഭിച്ചത് 24.31 ശതമാനം ആളുകള്‍ക്ക് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടിക ജാതി വിഭാഗത്തിലെ 5.76 ശതമാനം ആളുകള്‍ മാത്രം ആളുകളാണ്‌ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ 34.13 ശതമാനം ആളുകളുടെ മാസ വരുമാനം 6000 രൂപയോ അതില്‍ താഴെയോ ആണെന്നും ജാതി സെന്‍സസില്‍ കണ്ടെത്തി. അതോടൊപ്പം ജനസംഖ്യയുടെ 29.61 ശതമാനം ആളുകളുടെ മാസവരുമാനം 10000 രൂപയില്‍ താഴെയാണ്.

പിന്നോക്ക വിഭാഗത്തില്‍ 33.16ശതമാനം പേര്‍ പട്ടിക ജാതിയിലും 33.58 ശതമാനം ആളുകള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലും പെട്ടവരാണ്. ഇവര്‍ക്ക് സാമൂഹികമായി പുരോഗതി ഉണ്ടായിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗാന്ധി ജയന്തി ദിനത്തിലാണ് ബിഹാറിലെ ആദ്യ ജാതി സെന്‍സസ് പുറത്തുവിടുന്നത്. ഓരോ വിഭാഗത്തിലും ജാതി തിരിച്ചുള്ള കണക്കുകളായിരുന്നു അന്ന് പുറത്ത് വിട്ടിരുന്നത്. ഇവരുടെ സാമ്പത്തിക സാമൂഹിക പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

 

 

 

Latest