Connect with us

National

ബീഹാറിൽ ക്ഷേത്രത്തിൽ തിക്കുംതിരക്കും; ഏഴ് മരണം

എല്ലാ വർഷവും ശ്രാവണ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായാണ് ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയത്.

Published

|

Last Updated

പട്ന | ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ഒരു ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് ഭക്തർ മരിച്ചു.  ബാരാവർ കുന്നുകളിലെ ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിലാണ് ദുരന്തം ഉണ്ടായത്. ഏഴ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ എത്തിച്ചതായി ജഹാനാബാദിലെ ടൗൺ ഇൻസ്‌പെക്ടർ ദിവാകർ കുമാർ വിശ്വകർമ സ്ഥിരീകരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

എല്ലാ വർഷവും ശ്രാവണ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായാണ് ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയത്. ഭരണകൂടത്തിൻ്റെ ക്രമീകരണങ്ങളുടെ അഭാവമാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് ക്ഷേത്രത്തിലുണ്ടായിരുന്നവർ പറഞ്ഞു. ക്രൗഡ് മാനേജ്‌മെൻ്റിൽ ഏർപ്പെട്ടിരുന്ന ചില എൻസിസി (നാഷണൽ കേഡറ്റ് കോർപ്‌സ്) വോളൻ്റിയർമാർ ഭക്തർക്ക് നേരെ ‘ലാത്തി’ പ്രയോഗിച്ചു, ഇത് തിക്കിലും തിരക്കിലും കലാശിച്ചതായി മരിച്ചവരുടെ ബന്ധുക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു

Latest