International
കാനഡയില്‍ ഖലിസ്ഥാന്‍വാദികള്‍ വീണ്ടും ക്ഷേത്രം ആക്രമിച്ചു
ലക്ഷ്മി നാരായണ്‍ മന്ദിറിന്റെ ഗേറ്റിലും ചുമരിലുമാണ് ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ പതിപ്പിച്ചത്.
ബ്രിട്ടീഷ് കൊളംബിയ | കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ വീണ്ടും ക്ഷേത്രം ആക്രമിച്ചു. ഈ വര്‍ഷത്തെ നാലാമത്തെ ക്ഷേത്ര ആക്രമണമാണിത്. ഖലസ്ഥാനി തീവ്രവാദി ഹര്‍ദിപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ ‘പങ്ക്’ അന്വേഷിക്കാന്‍ കാനഡ ആവശ്യപ്പെടണമെന്ന പോസ്റ്ററുകളും ക്ഷേത്രത്തിന്റെ ഗേറ്റിലും വാതിലിലും പതിപ്പിച്ചിട്ടുമുണ്ട്.
ബ്രിട്ടീഷ് കൊളംബിയയില്‍ സര്‍റെയിലുള്ള ലക്ഷ്മി നാരായണ്‍ മന്ദിറിന്റെ ഗേറ്റിലും ചുമരിലുമാണ് ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ പതിപ്പിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.
മുഖംമൂടിയിട്ട ഒരാള്‍ പോസ്റ്റര്‍ പതിപ്പിക്കുന്നത് സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിനും കനേഡിയന്‍ വിഭാഗമായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിനും നേതൃത്വം നല്‍കിയിരുന്ന ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കഴിഞ്ഞ ജൂണിലാണ് അജ്ഞാതര്‍ കൊന്നത്.