National
ചെന്നൈയില്‍ മലയാളി ദമ്പതികളെ വീടിനുളളില്‍ കഴുത്തറുത്ത് കൊന്നു
സിദ്ധ ഡോക്ടര്‍ ശിവന്‍, ഭാര്യ റിട്ടയേര്‍ഡ് അധ്യാപിക പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.

ചെന്നൈ| ചെന്നൈയിലെ ആവടിയില്‍ മലയാളി ദമ്പതികളെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. സിദ്ധ ഡോക്ടര്‍ ശിവന്‍ (72), ഭാര്യ റിട്ടയേര്‍ഡ് അധ്യാപിക പ്രസന്നകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തിവരികയായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെന്ന പേരില്‍ എത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം പുലര്‍ച്ചെ ഒരു മണിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----