Alappuzha
ചേര്‍ത്തലയില്‍ കോടതി വളപ്പില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും വളഞ്ഞിട്ട് തല്ലി
യുവതിയും ഭര്‍ത്താവും തമ്മിലുളള വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്.
ആലപ്പുഴ| ആലപ്പുഴ ചേര്‍ത്തലയില്‍ കോടതി വളപ്പില്‍ യുവതിക്ക് ക്രൂര മര്‍ദനം. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നാണ് യുവതിയെ പോലീസുകാരന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചത്. കുടുംബ തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നാണ് വിവരം.
യുവതിയും ഭര്‍ത്താവും തമ്മിലുളള വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ രണ്ട് മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കുട്ടികളെ വിട്ട് നല്‍കാന്‍ യുവതി വിസമ്മതിച്ചതോടെയായിരുന്നു മര്‍ദനമെന്നാണ് വിവരം. കോടതി വളപ്പിലെ മര്‍ദനത്തില്‍ ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. മുമ്പും ഇരു കുടുംബവും തമ്മില്‍ കോടതി വളപ്പില്‍വെച്ച് സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----