Connect with us

National

ഛത്തീസ്ഗഡില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിങ്ങളെ തല്ലിക്കൊന്നു

ഇവര്‍ക്കൊപ്പം ആക്രമണത്തിന് ഇരയായ സദ്ദാം ഖാനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Published

|

Last Updated

റായ്പുര്‍ |  ഛത്തീസ്ഗഡിലെ റായ്പുരില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിങ്ങളെ അടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജൂണ്‍ ഏഴിനാണ് സംഭവം നടന്നതെന്ന് ന്യൂസ് 18 ഹിന്ദി വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എരുമകളുമായി പോയ ഛന്ദ് മിയ, ഗുഡ്ഡു ഖാന്‍ എന്നിവരെയാണ് മഹാനദി പുഴയോരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം ആക്രമണത്തിന് ഇരയായ സദ്ദാം ഖാനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

യു പിയിലെ സഹരന്‍പുറില്‍ നിന്ന് ഒഡിഷയിലേക്ക് വാഹനത്തില്‍ എരുമകളുമായി പോവുകയായിരുന്നു യുവാക്കള്‍. മഹാനദി പാലത്തിന് സമീപം അരംഗ് മേഖലയില്‍ ആള്‍ക്കൂട്ടം വാഹനം തടങ്ങ് ഇവരെ ആക്രമിക്കുകയായിരുന്നു. ട്രക്ക് പിന്തുടര്‍ന്ന് എത്തിയ യുവാക്കളുടെ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുഴയില്‍ മുങ്ങിയതും ക്രൂര മര്‍ദ്ദനവും മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗോവധ നിരോധനവും പശുക്കടത്തും നിരോധിക്കുമെന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ ആകെയുള്ള 11 ലോക്സഭാ സീറ്റുകളില്‍ 10 ലും ഇക്കുറി ബി ജെ പി വിജയിച്ചിരുന്നു

 

Latest