Connect with us

Ongoing News

ചിറ്റാറില്‍ ജനവാസ കേന്ദ്രത്തിനുള്ളില്‍ കാട്ടാന വ്യാപക കൃഷിനാശം ഉണ്ടാക്കി

ജനകീയ കൂട്ടായ്മ യോഗം വൈകീട്ട് 5ന് .

Published

|

Last Updated

ചിറ്റാര്‍ | ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡായ 86 പള്ളിപ്പടിക്ക് സമീപം കാട്ടാനയിറങ്ങി. പുന്നമൂട്ടില്‍ ഷൈജുവിന്റെ പുരയിടത്തില്‍ കാട്ടാന വ്യാപകമായി കൃഷിനാശം ഉണ്ടാക്കി. കനത്ത മഴ പെയ്തിരുന്നതിനാല്‍ കാട്ടാന എപ്പോഴാണ് പ്രദേശത്ത് എത്തിയതെന്ന് നാട്ടുകാര്‍ക്ക് അറിവില്ല.

വടശേരിക്കര-സീതത്തോട് റോഡ് മുറിച്ചു കടന്ന് കഴിഞ്ഞ ജൂണ്‍ 26ന് പുലര്‍ച്ചെയും സമീപ പ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അള്ളുങ്കല്‍, കുമരംകുന്ന്, മത്തങ്ങമല, ഊരാമ്പാറ മേഖലയില്‍ കാട്ടാനയിറങ്ങുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് കാട്ടാന ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഉള്ളില്‍കടന്ന് കൃഷിനശിപ്പിച്ചത്. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

കാട്ടാന ജനവാസ കേന്ദ്രത്തില്‍ കടക്കാനിടയായ സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ചിറ്റാര്‍-86 മിസ്ബാഹുല്‍ ജമാഅത്ത് ഓഡിറ്റോറിയത്തില്‍ ജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ യോഗം ചേരും.