Connect with us

Uae

ദേരയില്‍ ദശലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സാധനങ്ങളുമായി രണ്ട് സ്ഥാപന ഉടമകള്‍ മുങ്ങി

നിരവധി സ്ഥാപനങ്ങളില്‍ നിന്ന് മൊത്തമായി സാധനങ്ങള്‍ വാങ്ങി വണ്ടിച്ചെക്ക് നല്‍കിയാണ് മുങ്ങിയത്.

Published

|

Last Updated

ദുബൈ | ദേരയില്‍ ദശലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സാധനങ്ങളുമായി രണ്ട് സ്ഥാപന ഉടമകള്‍ മുങ്ങിയതായി പരാതി. നിരവധി സ്ഥാപനങ്ങളില്‍ നിന്ന് മൊത്തമായി സാധനങ്ങള്‍ വാങ്ങി വണ്ടിച്ചെക്ക് നല്‍കിയാണ് ഇവര്‍ മുങ്ങിയത്.

ഫ്യൂച്ചര്‍ സ്റ്റാര്‍ ഇലക്ട്രോ മെക്കാനിക്കല്‍ വര്‍ക്‌സ്, ആല്‍ഫ സ്റ്റാര്‍ ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് മൊത്ത വിതരണക്കാരുടെ പരാതി. ടണ്‍ കണക്കിന് നിര്‍മാണ സാമഗ്രികള്‍, 200 കാര്‍ട്ടണ്‍ ചിക്കന്‍, 250 ലാപ്‌ടോപ്പുകള്‍, നൂറുകണക്കിന് സെല്‍ഫോണുകള്‍, 11,731 മീറ്റര്‍ കേബിളുകള്‍ എന്നിവയുമായാണ് മുങ്ങിയത്. ഫ്യൂച്ചര്‍ സ്റ്റാറും ആല്‍ഫ സ്റ്റാറും നല്‍കിയ പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ വണ്ടി ചെക്കുകളായി. ഇതേ തുടര്‍ന്ന് വ്യാപാരികള്‍ കമ്പനികളുടെ ഓഫീസുകളിലേക്കും വെയര്‍ഹൗസുകളിലേക്കും എത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ജീവനക്കാരെയും ഉടമകളെയും കാണാനില്ലായിരുന്നു. അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

35 ലക്ഷം ദിര്‍ഹം നഷ്ടമായതായി ഒരു ഇന്ത്യന്‍ വ്യവസായി പറഞ്ഞു. ‘2024 ന്റെ തുടക്കത്തില്‍ അവര്‍ ഇ-മെയില്‍ വഴിയാണ് ബന്ധപ്പെട്ടത്. അവരുടെ ഓഫീസുകളും വെയര്‍ഹൗസുകളും പലതവണ സന്ദര്‍ശിക്കുകയും അവരുടെ ജീവനക്കാരെ കാണുകയും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ബേങ്ക് സ്റ്റേറ്റ്‌മെന്റുകളും അവലോകനം ചെയ്യുകയുമുണ്ടായി. എല്ലാം യഥാ വിധിയാണെന്ന് ഉറപ്പുവരുത്തി. ഓര്‍ഡറുകള്‍ ഒമാനിലെ ഒരു പ്രോജക്റ്റിനാണെന്ന് ഫ്യൂച്ചര്‍ സ്റ്റാറിന്റെ മാനേജര്‍മാര്‍ പറഞ്ഞു. അബൂദബിയിലെ ഒരു ക്ലയന്റിനുള്ളതാണെന്ന് ആല്‍ഫ വ്യക്തമാക്കി.

മെയ് 25നും ജൂലൈ രണ്ടിനും ഇടയില്‍, ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസുകളിലേക്ക് 750 മെട്രിക് ടണ്‍ സ്റ്റീല്‍ ബാറുകള്‍, ഗാല്‍വനൈസ്ഡ് ഇരുമ്പ് (ജി ഐ) പൈപ്പുകള്‍, ഷീറ്റുകള്‍, കോയിലുകള്‍ എന്നിവ എത്തിച്ചു.’ പേയ്‌മെന്റ് കാലാവധി 30 ദിവസമായിരുന്നു. ആദ്യ ചെക്ക് ജൂണ്‍ 25ന് നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഞാന്‍ ആദ്യം നല്‍കിയ ഫ്യൂച്ചര്‍ സ്റ്റാര്‍, ഈദ് അവധിയായതിനാല്‍ കൂടുതല്‍ ദിവസം അഭ്യര്‍ഥിച്ചു. അതിനാല്‍, അവരില്‍ നിന്നുള്ള ആദ്യ ചെക്ക് ജൂലൈ അഞ്ചിനും ആല്‍ഫ സ്റ്റാറില്‍ നിന്ന് ജൂലൈ നാലിനും ആയിരുന്നു. ജൂലൈ രണ്ടിന് രാത്രി 8.20ന് അവസാന ഓര്‍ഡറുകള്‍ ആല്‍ഫ സ്റ്റാറിന് കൈമാറി. എന്നാല്‍, പിറ്റേന്ന് രാവിലെ 9.30ന് മിച്ചം വന്ന സാധനങ്ങള്‍ എത്തിക്കാനായി തിരിച്ചെത്തിയപ്പോള്‍ വെയര്‍ഹൗസ് ശൂന്യമായി കിടക്കുന്നതായി കണ്ടു. ഫ്യൂച്ചര്‍ സ്റ്റാറിന്റെ വെയര്‍ഹൗസില്‍ പോയിനോക്കിയപ്പോഴും സമാന അവസ്ഥയായിരുന്നുവെന്നും വ്യവസായി പറഞ്ഞു.

 

 

Latest