Connect with us

Kerala

സെക്രട്ടേറിയേറ്റിന് മുന്നില്‍ മെഗാ ഫോണിലൂടെ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞു; ശ്രീജിത്തിനെതിരെ കേസ്

മുഖ്യമന്ത്രിക്ക് നേരെ ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പോലീസ് വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം |  സെക്രട്ടേറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു. സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ് എടുത്തത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മെഗാ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞുവെന്നാണ് കേസ്.

സഹോദരന്റെ പോലീസ് കസ്റ്റഡി മരണത്തില്‍ നടപടിക്ക് വേണ്ടി വര്‍ഷങ്ങളായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിലാണ് ശ്രീജിത്ത്. മുഖ്യമന്ത്രിക്ക് നേരെ ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പോലീസ് വ്യക്തമാക്കി.

സഹോദരന്‍ ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട ശേഷം സമരം തുടരാന്‍ തീരുമാക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്.

പിന്തുണ അറിയിച്ചെങ്കിലും നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ സമരം ചെയ്യുമെന്നും ശ്രീജിത്ത് പറഞ്ഞു

---- facebook comment plugin here -----

Latest