Connect with us

goa election

ഗോവയില്‍ കോണ്‍ഗ്രസുമായും തൃണമൂലുമായും സഖ്യ ചര്‍ച്ചകളിലെന്ന് ശരദ് പവാര്‍

ബി ജെ പിയെ അധികാരത്തിന് പുറത്ത് നിര്‍ത്താന്‍ മഹാരാഷ്ട്രയില്‍ ശിവസേന- കോണ്‍ഗ്രസ്- എന്‍ സി പി സഖ്യത്തിന് ചുക്കാന്‍ പിടിച്ചത് പവാറായിരുന്നു

Published

|

Last Updated

മുംബൈ | വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസുമായും തൃണമൂല്‍ കോണ്‍ഗ്രസുമായും സഖ്യത്തിനുള്ള ചര്‍ച്ചകളിലാണ് എന്‍ സി പിയെന്ന് പാര്‍ട്ടി തലവന്‍ ശരദ് പവാര്‍. ബി ജെ പിയെ അധികാരത്തിന് പുറത്ത് നിര്‍ത്താന്‍ മഹാരാഷ്ട്രയില്‍ ശിവസേന- കോണ്‍ഗ്രസ്- എന്‍ സി പി സഖ്യത്തിന് ചുക്കാന്‍ പിടിച്ചത് പവാറായിരുന്നു. എന്നാല്‍, ഗോവയില്‍ തൃണമൂലുമായി സഖ്യത്തിനില്ലെന്നും അങ്ങനെ സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാ പരമായിരിക്കുമെന്നുമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം.

ഉത്തര്‍പ്രദേശില്‍ വര്‍ഗീയ ചേരിതിരിവിനാണ് ബി ജെ പി ശ്രമം. ഇതിന് അര്‍ഹിക്കുന്ന മറുപടി അവിടുത്തെ വോട്ടര്‍മാര്‍ നല്‍കും. സംസ്ഥാനത്തെ ജനങ്ങള്‍ മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. അത് ഉറപ്പായിട്ടും ഉണ്ടാകും. ഇവിടെ 13 എം എല്‍ എമാര്‍ സ്വാമി പ്രസാദ് മൗര്യക്കൊപ്പം എസ് പിയില്‍ എത്തുമെന്നും ശരദ് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

---- facebook comment plugin here -----

Latest