Connect with us

National

ഹരിയാനയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി 20 ദിവസം ബലാത്സംഗം ചെയ്തു ; പ്രതികള്‍ അറസ്റ്റില്‍

പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്

Published

|

Last Updated

ജിന്ദ് (ഹരിയാന) | ഹരിയാനയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി 20 ദിവസം ബലാത്സംഗം ചെയ്തു. സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കാണാതായിട്ട് 20 ദിവസത്തോളമായെന്ന് പോലീസ് പറയുന്നു. പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

പ്രതികളില്‍ രണ്ട് പേര്‍ കുട്ടിയുടെ ഗ്രാമത്തില്‍ ഉള്ളവരാണ്. ഒരാള്‍ യു പി സ്വദേശിയും. 3 പേരും തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ട് പോകലും ബലാത്സംഗവുമുള്‍പ്പെടെ പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Latest